തൃശൂരിൽ ബോംബേറ്..
കടയിലും തുടർന്ന് വീട്ടിലുമായിട്ടായിരുന്നു ബോംബേറ്. സംഭവത്തിൽ ഏഴംഗ ഗുണ്ടാസംഘത്തെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കടയിലും തുടർന്ന് വീട്ടിലുമായിട്ടായിരുന്നു ബോംബേറ്. സംഭവത്തിൽ ഏഴംഗ ഗുണ്ടാസംഘത്തെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വൃശ്ചിക മാസത്തിലെ ആദ്യ ഏകാദശിയായ ഗുരുവായൂർ ഏകാദശി ഇന്ന്. ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി നിരവധി ഭക്തരാണ് ഇന്ന് ഗുരുവായൂരിൽ എത്തിച്ചേരുന്നത്.
മട്ടന്നൂരിൽ നടന്ന നവകേരള സദസ്സിൽ കൂടുതൽ സംസാരിച്ച കെ.കെ.ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ വിമർശനം. സ്ഥലം എംഎൽഎയായ കെ.കെ.ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ശൈലജ കൂടുതൽ സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാർക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുന്‍ എം.എല്‍.എയുമായ ആര്. രാമചന്ദ്രന് അന്തരിച്ചു. 75വയസായിരുന്നു. ഇന്ന് പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ജ്വല്ലറിക്കുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്.
റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി പുറത്തിറക്കിയ എസി ലോ ഫ്ലോർ ബസിന്റെ ആദ്യ സർവ്വീസ് വൻ ഹിറ്റ്. കോയമ്പത്തൂർ എസി ലോ ഫ്ലോർ സർവീസിന് ആദ്യ ദിനം തന്നെ മികച്ച വരുമാനമാണ് കിട്ടിയത്. ബസ് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും.
മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്തു. ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്റാണ്. കാസർഗോട്ടെ വ്യവസായ പ്രമുഖനാണ്. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു.
ട്രെയിനില്‍ കയറുന്നതിനിടെ കാല് വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട സൈനികന് അത്ഭുത രക്ഷപെടല്‍. ബിഎസ്എഫ് സൈനികനായ ആലപ്പുഴ സ്വദേശി മാർട്ടിൻ തോമസ് ആണ് മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തപ്പെട്ടത്
നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപ്പെട്ട്, ഒരുമിച്ച് താമസിക്കുന്ന അസം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്ലാം (31), അസം മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെ പെരുമ്പാവൂർ പോലീസ് അസമിൽ നിന്നു പിടികൂടി.
ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. 15 ൽ 13 സീറ്റ് നേടിയാണ് എസ്എഫ്ഐ വിജയം കരസ്ഥമാക്കിയത്.
You cannot copy content of this page