ഇന്നും സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മലപ്പുറത്തും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയാണ് ലഭിക്കുന്നതെങ്കിലും ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മധ്യതെക്കൻ ജില്ലകളിൽ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായേക്കും. തെക്കേ ഇന്ത്യയ്ക്കു മുകളിൽ ന്യൂനമർദ്ദ പാത്തി രൂപപ്പെടുകയും, കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുടെ കൂടിച്ചേരുകയും ചെയ്യും. ഇവയുടെ സ്വാധീനത്തിൽ കേരളത്തിൽ ബുധനാഴ്ച്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി.
അതേ സമയം ഇന്നലെയുണ്ടായ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. താമരശ്ശേരിയിൽ മരങ്ങൾ കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.