കഴുകന്മാരുടെ അടുത്തേക്കാണ് പോയത്,ജോയ്സ്നയെ ഇനി കാണണമെന്നില്ലെന്ന് പിതാവ്

Spread the love

കൊച്ചി: ജോയ്സ്നയെ ഇനി കാണണമെന്നില്ലെന്ന് പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകന്മാരുടെ അടുത്തേക്ക് ആണ് പോയത് എന്നും ജോസഫ് പ്രതികരിച്ചു.

കോഴിക്കോട് കോടഞ്ചേരിയിലെ വിവാദമായ മിശ്രവിവാഹത്തിലെ പെൺകുട്ടിയാണ് ജോയ്സ്ന. പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ജോയ്സ്ന അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ജോയ്സ്നയുടെ പിതാവ് നൽകിയ ഹരജി തീർപ്പാക്കിയത്.

ഹരജി പരിഗണിക്കവേ ജോയ്സ്നയുടെ അഭിപ്രായം കോടതി തേടി. ഷെജിനൊപ്പം ഹൈക്കോടതിയിലെത്തിയ ജോയ്സന നിലപാട് ആവർത്തിച്ചു. മാതാപിതാക്കളെ കാണാൻ തത്കാലം ആഗ്രഹിക്കുന്നില്ല,സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോകുന്നത് എന്ന് ജോയ്സ്ന അറിയിച്ചു.

ജോയ്സ്ന രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അത് അനുവദിക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

26കാരി‍യായ ജോയ്സ്നക്ക് ആവശ്യത്തിന് ലോകപരിചയമുണ്ടെന്നും വിദേശത്ത് ജോലിചെയ്തതും കോടതി നിരീക്ഷിച്ചു. ജോയ്സ്നയും ഷെജിനും സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായതും കോടതി ചൂണ്ടിക്കാട്ടി.

അതേ പോലെ തന്നെ മാതാപിതാക്കളെ താനും ഷെജിനും ഒരുമിച്ച് പോയി കാണുമെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ജോയ്സ്ന. ഷെജിന്‍റെ കൂടെ പോകാനാണ് ആഗ്രഹിച്ചത്. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അക്കാര്യം തന്നെയാണ് കോടതി വ്യക്തമാക്കിയതെന്നും ജോയ്സ്ന പറഞ്ഞു.

മാതാപിതാക്കളോട് ഞങ്ങൾ രണ്ടുപേരും പോയി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയെടുക്കും. ഈയൊരു സാഹചര്യത്തിൽ പറഞ്ഞാൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. ഏതൊരു മാതാപിതാക്കൾക്കും വിഷമമുണ്ടാകും. അതിൽ മക്കളെന്ന നിലയിൽ ഞങ്ങൾക്കും വിഷമമുണ്ട്. ഇത് കേൾക്കുന്നവർ എന്നെ കുറിച്ച് എന്താണ് പ്രതികരിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.

കോടതിയിൽ എന്‍റെ തീരുമാനം പറഞ്ഞു. ഇഷ്ടമുള്ള വ്യക്തിയുടെ കൂടെയാണ് പോകുന്നത്. മാതാപിതാക്കളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും -ജോയ്സ്ന പറഞ്ഞു.

അതേ സമയം കോടതിവിധി അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ഷെജിൻ പറഞ്ഞു. എസ്.ഡി.പി.ഐ ക്യാമ്പിലേക്കാണ് ജോയ്സ്നയെ കൊണ്ടുപോകുന്നത് എന്ന് പ്രചരിപ്പിക്കാൻ ജനം ടി.വി ശ്രമിച്ചതായി ഷെജിൻ ആരോപിച്ചു.

ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടന്നു. ഞാൻ ഒരു മതവിശ്വാസിയല്ല. ജോയ്സ്ന ക്രിസ്ത്യൻ മതവിശ്വാസിയാണ്. അത് അവളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ കൈകടത്താൻ ഉദ്ദേശിക്കുന്നില്ല. ഞാൻ എന്‍റെ ബോധ്യത്തിനനുസരിച്ചും ജോയ്സ്ന അവളുടെ മതവിശ്വാസത്തിനനുസരിച്ചും ജീവിക്കും -ഷെജിൻ വ്യക്തമാക്കി.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page