
ഒരുമനയൂർ യുവജന കലാവേദിയുടെ “ഒരു പൊതി നന്മ” പദ്ധതി; തെരുവോരങ്ങളിൽ ഉള്ളവർക്ക് ഭക്ഷണം വിതരണം ചെയ്തു.
യുവജന കലാ വേദിയുടെ പരിസര പ്രദേശങ്ങളിൽ നിന്നുള്ള വീടുകളിൽ നിന്ന് ലഭ്യമാക്കിയ പൊതിച്ചോർ ആണ് ചാവക്കാട്, ഗുരുവായൂർ മേഖലയിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് വിതരണം ചെയ്തത്.
120 ഓളം പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി മെമ്പർമാർ നേരിട്ട് വിതരണം ചെയ്തു.
“ഒരു പൊതി നന്മ” പദ്ധതി തുടർന്നും മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചതായി യുവജന കലാവേദി ഭാരവാഹികൾ അറിയിച്ചു.
പൊതിച്ചോറുമായുള്ള വാഹനം യുവജന കലാ വേദിയുടെ ഉപദേശക സമിതി അംഗം ഹംസക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
ജനറൽ സെക്രട്ടറി അക്ഷയ്, ട്രഷറർ അൻസിൽ, ജനറൽ കൺവീനർ മുഹസിൽ മുബാറക്, വൈസ് പ്രസിഡന്റ് ഇസ്ഹാഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫായിസ്, അമീർ കുഞ്ഞാലി, മൊയ്നുദ്ധീൻ, സുഫിയാൻ,ഉവൈസ്, അഫ്സൽ എന്നിവർ പങ്കെടുത്തു