മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു..

Spread the love

പന്നിയെ വേട്ടയാടുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദാണ് മരിച്ചത്. പന്നിയെ പിടിക്കാൻ പോയ മൂന്നംഗ സംഘത്തിലെ ഒരാളായിരുന്നു ഇയാൾ എന്നാണ് വിവരം.

W3Schools.com

നിയമവിരുദ്ധമായി കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സനീഷ്, അക്ബർ അലി എന്നിവരാണ് ഇർഷാദിനെ വയറിൽ വെടിയേറ്റ നിലയിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ലൈസൻസ് ഇല്ലാത്ത തോക്കുമായാണ് ഇവർ കാട്ടുപന്നിയെ വേട്ടയാടാൻ പോയത്. ഒപ്പമുണ്ടായിരുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഉന്നം തെറ്റി വെടി മാറി കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ കഴിഞ്ഞ ദിവസമാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരപ്പെട്ടവർക്ക് ആണ് കൊല്ലാൻ അനുമതി. ഇതിന് പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോർപറേഷൻ മേയർ എന്നിവർക്കാണ് അനുമതി നൽകിയത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page