പിഎസ്സി പരീക്ഷ എഴുതാനുളള കണ്ഫര്മേഷന് നല്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കണ്ഫര്മേഷന് നടപടി പൂര്‍ത്തീകരിക്കപ്പെട്ടോ എന്ന് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അറിയിപ്പ്. കണ്ഫര്മേഷന് സംബന്ധിച്ച എസ്എംഎസിനായി കാത്തിരിക്കരുതെന്നും കമ്മീഷൻ പറഞ്ഞു.
സാധാരണ ഓരോ ക്യാറ്റഗറിയേയും അടിസ്ഥാനപ്പെടുത്തി പരീക്ഷ എഴുതുവാനുള്ള കണ്ഫര്മേഷൻ എസ്എംഎസ് നോട്ടിഫിക്കേഷനിലൂടെ പിഎസ്സി ഉദ്യോഗാർത്ഥികളെ അറിയിക്കും. ശേഷം പിഎസ്സിയുടെ സൈറ്റില്‍ കയറി പരീക്ഷ കണ്ഫര്മേഷന് ഓപ്ഷൻ ചെയ്താൽ മാത്രമേ ഹാള്‍ടിക്കറ്റ് ഓരോരുത്തർക്കും ലഭിക്കുകയുള്ളു.
എന്നാല്‍ ഇത്തരം എസ്എംഎസ് ലഭിക്കാത്തതു മൂലം പരീക്ഷയുടെ കണ്ഫര്മേഷന് നല്കാന് കഴിയാതെ പല ഉദ്യോഗാർത്ഥികൾക്ക് പരീക്ഷകള്‍ നഷ്ടപ്പെടുന്നുണ്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേതുടർന്നാണ് പുതിയ തീരുമാനം പിഎസ്സി കമ്മിഷന്റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.