പയ്യന്നൂർ ധനരാജ് രക്തസാക്ഷി സഹായ ഫണ്ടിൽ 42 ലക്ഷത്തിന്റെ വെട്ടിപ്പ്, പ്രതിരോധത്തിൽ സിപിഎം

Spread the love

2016 ലാണ് സിപിഎം പ്രവർത്തകനായ ധനരാജ് മരിച്ചത്. പാർട്ടി രക്തസാക്ഷിയുടെ കടങ്ങൾ വീട്ടാനും വീട് നിർമ്മിച്ചു നൽകാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരണം നടത്തിയത്. ഇതിലൂടെ ഒരു കോടിയോളം രൂപ ജനങ്ങളിൽ നിന്നും സമാഹരിച്ചതായാണ് വിവരം.

ധനരാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് കൊടുക്കാൻ 25 ലക്ഷം രൂപ ചെലവായെന്നാണ് റിപ്പോർട്ട്. ഭാര്യയുടെയും 2 മക്കളുടെയും പേരിൽ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരിൽ 3 ലക്ഷം രൂപയും സ്ഥിര നിക്ഷേപം നടത്തി, ആകെ 18 ലക്ഷം. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ട് നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കുകയായിരുന്നു. സ്വകാര്യ ജോയിന്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്.

തിരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷത്തിന്റെ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ അന്വേഷണത്തിനിടെയാണ് രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് പുറത്തുവന്നത്.കുടുംബത്തിന് വേണ്ടി പണം ചെലവഴിച്ചെങ്കിലും ധനരാജിന്റെ 15 ലക്ഷം രൂപ കടം രക്തസാക്ഷി ഫണ്ടിൽ നിന്ന് വീട്ടിയിട്ടില്ല. പാർട്ടി നേതാക്കൾക്ക് കേസ് നടത്താൻ ഈ പണം വിനിയോഗിക്കാം എന്നാണ് നേതാക്കളുടെ വിശദീകരണം.

ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ, 2016 ജൂലൈ 11നാണു പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെടുന്നത്.

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page