![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/Untitled-design-2022-03-13T082627.267.jpg?resize=650%2C357&ssl=1)
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി ബാലഗോപാല്‍ ഇന്നലെയാണ് അവതരിപ്പിച്ചത്. എന്നാൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ബജറ്റില്‍ ചില പ്രത്യേക വകയിരുത്തലുകള്‍ ഇത്തവണ ബജറ്റിലുണ്ടാർന്നു.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോകസമാധാനത്തിനായി കേരള സർക്കാർ രണ്ട് കോടി രൂപ വകമാറ്റിയത്. ബജറ്റവതരണത്തിന് മുമ്പ് കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിതിന് പിന്നാലെയായിരുന്നു സമാധാനത്തിനായുള്ള വകയിരുത്തൽ. എന്നാൽ ഈ വകമാറ്റത്തിനെതിരെ ധാരാളം വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.
ഇക്കണ്ട കാലമെല്ലാമുണ്ടായിട്ടും ഇത്രയേറെ രാഷ്ട്രീയ കൊലപാതകം നടന്ന നാടായിട്ടും കേരളത്തിലെ ഇടത്പക്ഷ ഭരണകൂടം ലോക സമാധാനത്തിനായി രണ്ട് കോടി രൂപ മാറ്റിവച്ചല്ലോയെന്നാണ് ട്രോളന്മാര് പരിഹസിക്കുന്നത്. അതിനിടെയാണ് വാഹനത്തില്‍ പെട്രോളടിക്കാന്‍ പണമില്ലെന്നും കെഎസ്ആര്‍ടിസി ടിപ്പോകളില് നിന്ന് പണം നല്‍കാതെ പെട്രോളടിക്കാനും കേരളാ പൊലീസ് തീരുമാനിച്ചത്.
അതേസമയം, വിമര്‍ശനങ്ങളെ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാലൻ രംഗത്തു വന്നു. ബജറ്റില്‍ പ്രഖ്യാപിച്ച ലോക സമാധാന സമ്മേളന പദ്ധതിക്കെതിരായി ഉയരുന്ന വിമര്‍ശനം അടിസ്ഥാന രഹിതമാണ്. സമാധാന സമ്മേളനത്തെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശിക്കുന്നവര്‍ അതും കാണണമെന്ന് മന്ത്രി പ്രതികരിച്ചു.
എവിടെ യുദ്ധമുണ്ടായാലും അതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് മലയാളികളാണ്. ലോകസമാധാനം നിലനില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമാധാന സമ്മേളത്തിന്റെ വിശദമായ രൂപരേഖ പിന്നീട് പുറത്തിറക്കുമെന്നും ധനമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
‘കേരളത്തില്‍ ഇങ്ങനെ ചെയ്താല്‍ യുദ്ധം ഇല്ലാതാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ ജനങ്ങള്‍ സമാധാനത്തിനായി മുന്നോട്ട് വരാന്‍ സമാധാന സമ്മേളനം സഹായിക്കും’. മന്ത്രി വ്യക്തമാക്കി.
ട്രോളുകൾ കാണാം,
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275559990-4866839536743427-8624684614214123819-n_300x224xt.jpg?resize=300%2C224&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275550731-113725121256662-6823055606568002896-n_300x393xt.jpg?resize=300%2C393&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275559320-756229602012185-183198820170057358-n_300x400xt.jpg?resize=300%2C400&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275553485-706004973911899-5896788232527955787-n_300x298xt.jpg?resize=300%2C298&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275518212-339363724793659-5463760393535467187-n_300x300xt.jpg?resize=300%2C300&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275541020-339336321463066-8812046283103062146-n_300x400xt.jpg?resize=300%2C400&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275484514-4956546144433509-178632463022281156-n_300x400xt.jpg?resize=300%2C400&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275525228-3327471437487021-378321017864484747-n_300x399xt.jpg?resize=300%2C399&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275306309-7035253113211478-415171595310862574-n_300x300xt.jpg?resize=300%2C300&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275270224-333044745545827-6067810507388110961-n_300x300xt.jpg?resize=300%2C300&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275286795-5127482927310608-1285054259500584441-n_300x400xt.jpg?resize=300%2C400&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275762765-338996524943410-1991244413549394310-n_300x370xt.jpg?resize=300%2C370&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275745525-4954027258007006-675770468117250907-n_300x420xt.jpg?resize=300%2C420&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275713308-453700479871498-7504538116353979946-n_300x400xt.jpg?resize=300%2C400&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275700933-5076541259034996-5936962947867935283-n_300x375xt.jpg?resize=300%2C375&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275690950-4866177236809657-2616593520162903914-n_300x399xt.jpg?resize=300%2C399&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275685371-136853952172888-2619600311788146365-n_300x400xt.jpg?resize=300%2C400&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275675771-4868215269939187-8664356878650471579-n_300x400xt.jpg?resize=300%2C400&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275674327-5128795870511750-2467621328942183745-n_300x348xt.jpg?resize=300%2C348&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275671810-490274149432199-748459150218011813-n_300x400xt.jpg?resize=300%2C400&ssl=1)
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/275663762-354922866527494-1425562669590413048-n_300x366xt.jpg?resize=300%2C366&ssl=1)
![](http:///storage/emulated/0/Download/275655739-143987268100854-6507886563078885713-n_300x436xt.jpg)