
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.3 കോടി വിലമതിക്കുന്ന സ്വർണമാണ് ഇന്ന് മൂന്നുപേരിൽ നിന്നായി പിടിച്ചെടുത്തത്. ഇത് ഏകദേശം രണ്ട് കിലോയിൽ അധികം തൂക്കം വരും.
വസ്ത്രങ്ങൾക്കുള്ളിലും ഇലക്ട്രോണിക് ഉപകരണങ്ങളിൽ വെച്ചുമാണ് ഇത്രയും അധികം സ്വർണം കടത്താൻ ശ്രമിച്ചത്.
സംഭവത്തിൽ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ധീൻ , കാസർകോട് സ്വദേശി അബ്ദുൽ സലാം , കോഴിക്കോട് സ്വദേശി ഹുസൈൻ എന്നിവരെ കസ്റ്റംസ് പിടികൂടി.