ഇത്തവണ ഓണാഘോഷം വീടിനുള്ളിൽ.? നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം..

Spread the love

ന്യൂഡൽഹി: കോവിഡ് കേസുകൾ കുറയാതെ തുടരുന്ന സാഹചര്യത്തിൽ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തോട് നിർദേശിച്ചു. ഇതു സംബന്ധിച്ച് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കർശനമായ നടപടിയും ജാഗ്രതയും ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. കേസുകളിൽ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് കർശന ഇടപെടലുമാണ് കേന്ദ്രം രംഗത്തെത്തിയത്. കേരളം ഉൾപ്പടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്തെ 10 ജില്ലകളില്‍ ജൂലൈ നാലിനും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കർശന നിർദേശം നൽകിയിരിക്കുന്നത്. പതിമൂന്ന് ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,738 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം 4,41,45,732 ആയി ഉയർന്നു. നിലവിൽ സജീവ കേസുകൾ 1,34,933 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഞായറാഴ്ച വ്യക്തമാക്കുന്നു. കേരളതതിൽ റിപ്പോർട്ട് ചെയ്ത എട്ട് മരണങ്ങൾ ഉൾപ്പെടെ 40 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 5,26,689 ആയി ഉയർന്നു.

അതേസമയം ദേശീയ കൊവിഡ്‌ രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു. 2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്തംബർ 5-ന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയുടെ കോവിഡ്-19 കേസുകൾ ഉയർന്നത്. സെപ്റ്റംബർ 28-ന് 60 ലക്ഷം, ഒക്ടോബർ 11-ന് 70 ലക്ഷം എന്നിങ്ങനെ കടന്നു. ഒക്ടോബർ 29-ന് 80 ലക്ഷം, നവംബർ 20-ന് 90 ലക്ഷം, ഡിസംബർ 19-ന് ഒരു കോടി കടന്നു.

W3Schools.com

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page