![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/image_search_1646798614553-1.jpg?resize=650%2C379&ssl=1)
പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള വധ ഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ മൊഴി നൽകി നടന്റെ ജോലിക്കാരനായ ദാസൻ. ദിലീപിനെതിരെ വാർത്താ സമ്മേളനം നടത്തുമെന്ന് തന്നോട് പറഞ്ഞ ബാലചന്ദ്രകുമാർ ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭയം മൂലം താൻ അത് പറഞ്ഞില്ലെന്നും ദാസൻ പറഞ്ഞു.
ബാലചന്ദ്രകുമാർ തന്നെ ബന്ധപ്പെട്ട വിവരമറിഞ്ഞ ദിലീപിന്റെ സഹോദരനായ അനൂപ് ദിലീപിന്റെ വക്കീലിന്റെ അടുത്ത് തന്നെ കൊണ്ടുപോയി. തുടർന്ന് പൊലീസ് ബാലചന്ദ്രകുമാറിനെ കുറിച്ച് എന്ത് ചോദിച്ചാലും ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻ പിള്ളയും ഫിലിപ്പും ചേർന്ന് പറഞ്ഞുവെന്നും ദാസൻ പൊലീസിന് മൊഴി നൽകി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെവശ്യപ്പെട്ട് ദിലീപ് ഹർജി നൽകിയിരുന്നു. ഇന്ന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് ദിലീപിന്റെ ജോലിക്കാരൻ ദാസൻ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.