![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/reduced_PicsArt_01-18-04.02.53.jpg?resize=650%2C366&ssl=1)
കയ്പമംഗലം : തൃശൂർ കയ്പമംഗലം കാളമുറിയിൽ എടിഎം കൗണ്ടറിൽ നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
പണം പിൻവലിക്കാൻ എത്തിയ യുവാവ് എടിഎം മെഷീന് പിറകിൽ പാമ്പിനെ കാണുകയും കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വന്യ ജീവി സംരക്ഷകൻ ഹരി മതിലകം സ്ഥലത്തെത്തിയാണ് 4 അടി നീളമുള്ള മൂർഖനെ പിടികൂടിയത്. പാമ്പിനെ പിന്നീട് കാട്ടിൽ വിട്ടയച്ചു.