കെ സുധാകരന്റെ വിവാദ പരാമർശ പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേരാനൊരുങ്ങി മുസ്ലിം ലീഗ്..

Spread the love

ഉന്നതാധികാരി യോഗം ചേരാനൊരുങ്ങി മുസ്ലിം ലീഗ്. രാവിലെ 11മണിക്കാണ് യോഗം നടക്കുക.

W3Schools.com

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ യോഗം ഏറെ നിര്‍ണായകമാകും. ആര്‍എസ്എസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പ്രസ്താവനയില്‍ ലീഗ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെ സുധാകരനെതിരായ നിലപാട് ലീഗ് മയപ്പെടുത്തിയേക്കുമെന്ന സൂചനയുമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.

മുതിർന്ന ലീഗ് നേതാക്കളുമായി കെ സുധാകരൻ സമ്മതിച്ചു കഴിഞ്ഞെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

വിവാദ പ്രസ്താവന സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് കെ സുധാകരന്‍ വിശദീകരണം നല്‍കി. പാണക്കാട് സാദിഖലി തങ്ങളെ കാണാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു.

ലീഗ് പ്രസ്ഥാനത്തെ ചൊടിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു സുധാകരന്റെ നിലപാട്. സുധാകരന്റെ പ്രസ്താവന ഗൗരവത്തോടെയാണ് കാണുന്നതെന്നും ഘടകകക്ഷികളോട് സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായി എന്നായിരുന്നു കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ആര്‍എസ്എസ് നേതാവ് ശ്യമപ്രസാദ് മുഖര്‍ജിയെ ആദ്യമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. ഇത് ലീഗ് പ്രസ്ഥാനത്തെ വലിയ രീതിയിൽ പ്രകോപനം കൊള്ളിച്ചിരുന്നു.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page