![](https://i0.wp.com/malluchronicle.com/wp-content/uploads/2021/06/6dd7f-11-dubai-city-tour.jpg?resize=650%2C455&ssl=1)
ദുബൈ:ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരായി ദുബൈ. എല്ലാ മേഖലകളെയും ഡിജിറ്റലൈസ് ചെയ്യാനുള്ള ദുബൈയുടെ പദ്ധതികളുടെ ഭാഗമായുള്ള പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്.
100 ശതമാനം പേപ്പർ രഹിതമായി മാറുന്ന ലോകത്തിലെ ആദ്യത്തെ സർക്കാരായി ദുബായ് മാറിയെന്ന് എമിറേറ്റ്സ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ദുബായ് ഗവൺമെന്റിലെ എല്ലാ ആന്തരിക, ബാഹ്യ ഇടപാടുകളും നടപടിക്രമങ്ങളും ഇപ്പോൾ 100 ശതമാനം ഡിജിറ്റലാണ്, കൂടാതെ സമഗ്രമായ ഡിജിറ്റൽ സർക്കാർ സേവന പ്ലാറ്റ്ഫോമിൽ നിന്ന് നിയന്ത്രിക്കപ്പെടുന്നു.
2021 ഡിസംബര്‍ 12ന് ശേഷം ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പേപ്പര്‍ ഉപയോഗിക്കില്ലെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്.
ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. 2018-ലാണ് ഷെയ്ഖ് ഹംദാന്‍ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പേപ്പര്‍ ഉപയോഗം ക്രമേണ കുറച്ചുവരികയായിരുന്നു.
“ഈ ലക്ഷ്യത്തിന്റെ നേട്ടം ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റൈസ് ചെയ്യാനുള്ള ദുബായുടെ യാത്രയിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് – നവീകരണം, സർഗ്ഗാത്മകത, ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിൽ വേരൂന്നിയ ഒരു യാത്ര,” ശൈഖ് ഹംദാൻ പ്രസ്താവനയിൽ പറഞ്ഞു.