പ്രമുഖ മലയാള സിനിമാ നടൻ അന്തരിച്ചു..

Spread the love

മലയാള ചലച്ചിത്ര നടന്‍ സജീദ് പട്ടാളം (54 ) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍ സജീദ് ആശുപത്രിയിലായിരുന്നു. കൊച്ചിന്‍ സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.

വെബ്‌സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി.

കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങി ചെറിയ റോളുകളില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ശ്രദ്ധേയ വേഷമായിരുന്നു ‘ജാന്‍ എ മന്നി’ലെ മാക്‌സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തില്‍ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട് സജിദ്.

W3Schools.com

About Post Author

Related Posts

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

ജില്ലയിൽ വീണ്ടും മിന്നൽ ചുഴലി..

Spread the love

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് മിന്നൽ ചുഴലിയിൽ വീടിന്‍റെ മേൽക്കൂര പറന്നു പോയി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു. മേൽക്കൂര പറന്ന് അടുത്തുള്ള സെയിന്‍റ് റാഫേൽ സ്കൂൾ കോമ്പൗണ്ടിൽ വീണു

Leave a Reply

You cannot copy content of this page