തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
വടൂക്കര സ്വദേശി കുണ്ടുകുളം വീട്ടിൽ ഷിനോയ് (38) ആണ് അറസ്റ്റിലായത്.
നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനിൽ, എ.എസ്.ഐ.മാരായ രാംകുമാർ, ബാലസുബ്രഹ്മണ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് , ജെറി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.