![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/img_0825.jpg?resize=650%2C325&ssl=1)
കോഴിക്കോട്: സഹോദരന്റെ മകളായ ഏഴു വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡനതിരയാക്കിയ ബന്ധുവിനെ കണ്ടെത്താന്‍ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ബാലുശ്ശേരി സ്വദേശി മുഹമ്മദിനെ പിടികൂടാന്‍ വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് ക്രൂരമായ സംഭവം നടന്നത്. സഹോദരന്റെ മകളും ഭിന്നശേഷിക്കാരിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് എത്തിയ ഇയാള്‍ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാവ് തൊഴിലുറപ്പിന് പോയ സമയം നോക്കി വീട്ടിലെത്തിയ പ്രതി, മടിയിലിരുത്തി പീഡിപ്പിച്ചതായി കുട്ടി പോലീസിനോട് പറഞ്ഞു. എന്നാൽ കുട്ടി കുതറിയോടുകയായിരുന്നു.
തുടർന്ന് ഇയാൾ ഭിന്നശേഷിക്കാരിയെയും ലൈംഗിക പീഡനത്തിന് ഇരയാക്കി. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് മുത്തശ്ശിയെ കൂട്ടിക്കൊണ്ട് പെൺകുട്ടി എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും ഇയാള്‍ സ്കൂട്ടറില്‍ കടന്നു കളഞ്ഞു.പോലിസില്‍ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയെയും ഭിന്നശേഷിക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കി.