Site icon MalluChronicle

അറം പറ്റിയ മരണം; കലാകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂർ : കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ അവസ്ഥ ബോധവൽക്കരണ വീഡിയോ ചെയ്ത കലാകാരന് കൊവിഡ് ബാധിച്ചു ദയനീയ മരണം.

കോവിഡ് ബാധിതനായ രോഗിയുടെ ആശുപത്രി കിടക്കയിലെ അന്ത്യനിമിഷങ്ങൾ ഏകാംഗ അഭിനയത്തിലൂടെ ചിത്രീകരിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയ നാടക കലാകാരൻ അരിമ്പൂർ കൈപ്പള്ളി സ്വദേശി ആർട്ടിസ്റ്റ് തെരാജ്കുമാറാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത് കഴിഞ്ഞ ഒരു മാസക്കാലമായി കോവിഡ് ബാധിതനായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചു അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.

കോവിഡ് ബാധിച്ചു കഴിഞ്ഞാൽ ഒരാൾക്ക് ഉണ്ടായേക്കാവുന്ന ദേഹാസ്വാസ്ഥ്യവും, ശ്വാസം കിട്ടാതെയുള്ള പിടച്ചിലിനിടയിൽ നഴ്സിനോട് കേണപേക്ഷിക്കുന്നതും,പിന്നീട് മരണത്തിനു കീഴടങ്ങുന്നതുമായ ഏകാംഗ അഭിനയ മികവിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്ന വിഡിയോ ഏതൊരാൾക്കും ഒരു വട്ടം കണ്ടു കഴിഞ്ഞാൽ കോവിഡിന്റെ ഭയാനകത മനസിലാകുന്ന രീതിയിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഇതാണ് കോവിഡ് പിടിപെട്ടാൽ അനുഭവിക്കേണ്ടി വരിക എന്ന ഒരു നേർക്കാഴ്ച തന്നെയാണ് തെരാജ്കുമാർ അഭിനയിച്ചു കാണിച്ചു തന്നത്.

സർക്കാർ നൽകുന്ന സേവനങ്ങളെ കുറിച്ചും അദ്ദേഹം വിഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്. “കുമ്പസാരം” എന്ന പേരാണ് അദ്ദേഹം ഈ ചിത്രീകരണത്തിന് നൽകിയിരുന്നത്.എന്നാൽ , താൻ ചെയ്ത കോവിഡ് ബാധിച്ചവർ അനുഭവിക്കുന്ന വേദനകളുടെ ആ ഏകാംഗ നാടകം തന്റെ ജീവിതത്തിലും വന്നു അനുഭവിക്കേണ്ടി വന്നു കൊണ്ടുള്ള അറംപറ്റിയ ജീവിതാന്ത്യമായിരിക്കുമെന്ന് ആ കലാകാരൻ കരുതിയിട്ടുണ്ടാവില്ല.

ആർട്ടിസ്റ്റും നാടക പ്രവർത്തകനുമായ ഇദ്ദേഹം കൈപ്പിള്ളിയിലെ സാമൂഹിക രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു. അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കലാകാരനുള്ള ആദര സമർപ്പണത്തിനും ഈ 42കാരൻ അർഹനായിട്ടുണ്ട്.

Exit mobile version