നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള മൂന്ന് പേർ ഒടുവിൽ ചാവക്കാട് പോലീസിന്റെ പിടിയിലായി.
കഴിഞ്ഞ പത്താം തിയതി രാത്രി 09.00 മണിക്ക് തെക്കെഞ്ചേരി എന്ന സ്ഥലത്തു വെച്ച് വിൻഷാദ് എന്നയാളെ മർദിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പൊള്ളോക്ക് ഷഹീർ എന്ന് അറിയപ്പെടുന്ന ഷഹീർ, അപ്പൻ എന്ന മണികണ്ഠൻ, ഷിബു എന്ന ശിവപ്രസാദ് എന്നിവരെയാണ് ഇന്നലെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കുറച്ചു നാളുകൾക്കു മുൻപ് ചാവക്കാട് ബസ് സ്റ്റാൻഡിനു പരിസരത്ത് വെച്ച് ഉണ്ടായ അടിപിടി കേസിൽ ഷഹീർ, മണികണ്ഠൻ എന്നിവർ ജയിൽ വാസം കഴിഞ്ഞു ഇറങ്ങിയിട്ടുള്ളതാണെന്നും കള്ളിനും കഞ്ചാവിനും അടിമകളായ ഇവർ പരിസരവാസികൾക്കും സ്ഥിരം ശല്യമാണെന്ന് പോലീസ് പറഞ്ഞു.
ചാവക്കാട് പോലീസ് ഇൻസ്പെക്ടർ സെൽവരാജ് കെ എസ്, SI യാസിർ എ. എം Cpo മാരായ ശരത്ത് എസ്, ഷിനു കെ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.