
ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.
ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

ചാവക്കാട് കളിച്ചുകൊണ്ടിരിക്കെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു..
കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ആശിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ചാവക്കാട് മഹല്ല് യുഎഇ കൂട്ടായ്മയുടെ കുടുംബ സംഗമവും നോമ്പ് തുറയും ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടന്നു..
ചാവക്കാട് മഹല്ലിലെ 200 കുടുംബങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് താഹിർ മാളിയേക്കൽ അധ്യക്ഷനായ പരിപാടിയിൽ ഡോ. സംഗീത് ഇബ്രാഹീം, ടിപി ഷറഫുദ്ധീൻ എന്നവർ മുഖ്യ പ്രഭാഷണം നടത്തി.

ചാവക്കാട് ഗവ: ഹയർസെക്കണ്ടറി സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1 കോടി രൂപയുടെ ഭരണാനുമതി.
കൂടാതെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടിരൂപയുടെ കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുള്ളതാണ്.

ചാവക്കാട് നടന്നുകൊണ്ടിരിക്കുന്ന റമദാൻ പ്രഭാഷണ പരമ്പര ; മുജ്തബ ഫൈസി ആനക്കര മുഖ്യ പ്രഭാഷണം നടത്തി..
റമളാനിലെ എല്ലാ ശനി, ഞായർ ദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന റമളാൻ പ്രഭാഷണ പരമ്പരയിൽ ഇന്നലെ 10-4-2022 ന് മുജ്തബ ഫൈസി ആനക്കര മുഖ്യപ്രഭാഷണം നടത്തി.

ചാവക്കാട് കാറും കുതിരയും കൂട്ടിയിടിച്ചു ; കുതിരയ്ക്കും വിദ്യാർത്ഥിക്കും പരിക്ക്..
ഇടിയുടെ അഘാതത്തിൽ കാറിന്റെ ചില്ല് തകർന്നു. പരിക്കേറ്റ കുതിരയെ പിന്നീട് തൃശൂർ മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പുനർ നിർമ്മാണം പൂർത്തിയാക്കിയ കടപ്പുറം ബി.കെ.സി തങ്ങൾ റോഡ് തുറന്നു നൽകി.
ഈ റോഡിന് അവസാനഭാഗം തകർന്നു കിടന്നിരുന്ന കാനയുടെ പുനർനിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്.

അണ്ടത്തോട് ചന്ദനക്കുടം കൊടിക്കുത്ത് നേര്‍ച്ച; മാർച്ച് 26, 27 തിയ്യതികളിൽ ആഘോഷിക്കും.
ഞായറാഴ്ച രാവിലെ ഒമ്പതിന് അണ്ടത്തോട് ചാലില്‍ പരേതനായ സുലൈമാന്റെ വീട്ടില്‍ നിന്നു ചന്ദനക്കുടം എഴുന്നള്ളിക്കും.