തിരുവനന്തപുരം∙ സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവിറങ്ങി. നാളത്തെ അവധിയാണ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്.
നാളെ പ്രവര്‍ത്തി ദിവസമായിരിക്കും. ഇതു സംബന്ധിച്ചുള്ള സർക്കാരിന്റെ ഔദ്യോഗിക ഉത്തരവാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. സർക്കാർ കലണ്ടറിൽ 20നാണ് അവധി നൽകിയിരുന്നത്.
ബക്രീദ് പ്രമാണിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ അറിയിപ്പ് പ്രകാരം നാളെയായിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി.