2021 ജനുവരി 1 ന് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത് ഇന്ത്യയിലെന്ന് യൂനിസെഫിൻ്റെ കണക്കുകൾ. അവരുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 60,000 കുഞ്ഞുങ്ങളാണ് ജനുവരി 1 ന് ജനിച്ചത്. ഇന്ത്യക്ക് തൊട്ടുപിന്നിൽ ചൈനയും, നൈജീരിയയും, പാകിസ്ഥാനും ഉണ്ടെന്നും യൂനിസെഫിൻ്റെ കണക്കുകൾ പറയുന്നു. ലോകത്താകെ ജനിച്ചത് 371, 500 കുഞ്ഞുങ്ങൾ ആണ് അന്ന് ജനിച്ചതെന്നും, ആദ്യത്തെ കുഞ്ഞ് ഫിജിയിലും രണ്ടാമത്തേത് അമേരിക്കയിലും ആണെന്നാണ് സൂചന.
മുൻപുള്ള വർഷങ്ങളേക്കൾ പ്രത്യേകതകളുള്ള വർഷമാണ് 2021 എന്നും, ഈ കൊല്ലത്തിലെ ആദ്യ ദിവസം ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും ആരോഗ്യവും, അവസരങ്ങളും ഉണ്ടാകട്ടെ എന്നും യൂനിസെഫിൻ്റെ എക്സിക്യൂട്ടിവ് ഡയറക്റ്റർ ഹെനരീറ്റ ഫോര്‍ ആശംസിച്ചു. യൂനിസെഫ് സ്ഥാപിതമായതിൻ്റെ 75 ആം വർഷമാണിതെന്നും ഹെനരീറ്റ കൂട്ടിച്ചേർത്തു.