കൊച്ചി പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം താമസിക്കുന്ന കുഴുപ്പിള്ളി വീട്ടിൽ നജീബാണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയതിന്റെ പേരിൽ അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തുന്നത്.
കഞ്ചാവ് ചെടി പ്ലാസ്റ്റിക് കവറിൽ പ്രത്യേകം കുഴിച്ചിട്ട്, കൃത്യമായി നനച്ച് പരിപാലിച്ചിരുന്നതാണ്. ഏകദേശം രണ്ട് മാസത്തോളം വളർച്ചയെത്തിയ കഞ്ചാവ് ചെടിയാണ് ജില്ലാ നർകോട്ടിക്ക് സ്ക്വാഡ് ഡിവൈഎസ്പി എം.ആർ മധു ബാബുവിന്റെ നേതൃത്വലുള്ള സംഘം പിടികൂടിയത്.