![](https://i0.wp.com/malluchronicle.com/wp-content/uploads/2023/11/malappuram-tirur-school-2023-11-58346ac441edb2d8ded19fd55df56146-3x2-1.jpg?resize=540%2C360&ssl=1)
മലപ്പുറം: നവ കേരള ബസ്സിന് വേദിയ്ക്കരികിലെത്താൻ സർക്കാർ സ്കൂളിന്റെ മതിൽ പൊളിച്ചു. മലപ്പുറം തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലാണ് പൊളിച്ചത്. പരിപാടി കഴിഞ്ഞാൽ ഉടൻ മതിൽ നിർമിച്ചു നൽകുമെന്നാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ്സിന് വേദിക്കരികിൽ എത്താനാണ്, തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്കൂളിനകത്തേക്ക് പ്രവേശിക്കാനാണ് മതിൽ പൊളിച്ചതെന്നും പരിപാടി കഴിഞ്ഞാൽ ഉടൻതന്നെ പൂർണ്ണമായ രീതിയിൽ മതിൽ നിർമ്മിച്ചു നൽകുമെന്നുമാണ് സംഘാടകസമിതി ഭാരവാഹികൾ പറയുന്നത്.