ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുമ്പ് മറ്റ് രണ്ട് പേരെ കൂടി ആക്രമിക്കാന്‍ ലക്ഷ്യമിട്ടതായി വെളിപ്പെടുത്തല്‍.

Spread the love

പാലക്കാട് : ആര്‍.എസ്‌.എസ് നേതാവ് ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുമ്പ് മറ്റ് രണ്ട് പേരെ കൂടി എസ്.ഡി.പി.ഐ സംഘം ആക്രമിക്കാന്‍ ലക്ഷ്യമിട്ടതായി വെളിപ്പെടുത്തല്‍.
കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് എ.ഡി.ജി.പി വിജയ് സാഖ്‌റെ പറഞ്ഞു.

ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുമ്പ് മറ്റ് രണ്ട് പേരെയാണ് ലക്ഷ്യമിട്ടത്. പക്ഷെ സഹചര്യം പ്രതികൂലമായതോടെ മറ്റുള്ളവരെ ഒഴിവാക്കി ശ്രീനിവസനെ ആക്രമിക്കകുകയായിരുന്നുവെന്നാണ് അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയത് . കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു.എസ്.ഡി.പി…ഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ ഗൂഢാലോചന നടത്തിയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

അതിനിടെ കേസില്‍ പള്ളി ഇമാം ഉള്‍പ്പടെ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി . ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് അറസ്റ്റിലായ ഇവര്‍. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍ നിന്നും ലഭിച്ചിട്ടുണ്ട് . ഇതോടെ കേസില്‍ പത്തു പേർ അറസ്റ്റിലായി . ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

Related Posts

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് പ്രവർത്തകൻ ബസിന് കല്ലെറിഞ്ഞു..

Spread the love

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

പിതാവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം ; വീട് അടിച്ച് തകർത്ത് കോഴികളെ മോഷ്ടിച്ച് മകൻ..

Spread the love

വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന്‍ നല്‍കിയ പരാതിയിലുണ്ട്.

Leave a Reply

You cannot copy content of this page