കോട്ടയം വാകത്താനത്ത് അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ.പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്. 52 വയസ്സായിരുന്നു.
പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പാലത്തിൽ നിന്ന് ചാടുകയായിരുന്നു.
2022 ൽ അമ്മ സതിയെ കൊന്ന കേസിൽ ജയിലിലായ ബിജു അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഓട്ടോ ഡ്രൈവറാണ് മരിച്ച ബിജു.