
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,500 രൂപയാണ്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.ഇന്നലെ സ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില 5,480 രൂപയിലേക്കെത്തിയിരുന്നു.
പവന് 480 രൂപ കൂടി ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 43,840 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നിരുന്നത്.24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,000 രൂപ തൊടുകയാണ്. ഇന്നലെ ഇത് 5,978 രൂപയായിരുന്നു. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 48,000 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 47,824 രൂപയായിരുന്നു.