മണ്ണെണ്ണയുടെ വിലയും കൂട്ടി; ഒറ്റയടിക്ക് 8 രൂപ വർധനവ്

Spread the love

ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും.

ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ഗണനാ മുന്‍ഗണനേതര അങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടി വരുക.

Related Posts

മാരക ലഹരിമരുന്നുമായി ദമ്പതികൾ പിടിയിൽ..

Spread the love

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

Spread the love

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

തൃശൂരിൽ നവവധു മരിച്ചത് കുഴ‍ഞ്ഞുവീണല്ല; നിർണായക തെളിവുകൾ പുറത്ത്..

Spread the love

മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്..

Spread the love

അപകടത്തിൽ പരിക്കേറ്റ അരിമ്പൂർ സ്വദേശി മുല്ലശ്ശേരി വീട്ടിൽ ലിഷോയ് (23), കൈപ്പിള്ളി സ്വദേശി രഞ്ജിത് (23) എന്നിവരെ അരിമ്പൂർ മെഡ്കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിലും തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി..

Spread the love

അമ്മയും മകളും തമ്മിൽ വാക്കുതർക്കം പതിവായിരുന്നു. ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ മകൾ വാക്കത്തികൊണ്ട് ശാന്തയെ വെട്ടുകയായിരുന്നു.

എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നു, വർധനവ് ഇങ്ങനെ..

Spread the love

10 മുതൽ 12 ശതമാനം വരെ വർധനവുണ്ടാവുമെന്നാണ് റിപ്പോർട്ട്

Leave a Reply

You cannot copy content of this page