
ഒരുകാലത്ത് മലയാളികൾ ഉൾപ്പെടെ സിനിമ ആരാധകരുടെ ഇഷ്ട താര ജോഡിയായിരുന്നു സാമന്തയും നാഗ ചൈതന്യയും. എന്നാൽ സിനിമാ ലോകത്തെയാകെ പിടിച്ചുലച്ച വിവാഹ മോചനമായിരുന്നു ഇരുവരുടെയും.
ഓണ്‍ സ്ക്രീനിലെ ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കി. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന് തൊട്ട് മുമ്പ് ഇരുവരും പിരിയുകയായിരുന്നു. 2021 ഒക്ടോബര്‍ രണ്ടിനായിരുന്നു ഇരുവരും പിരിയുന്നത്.
സമാന്തയുമായുള്ള വിവാഹ ബന്ധം അവസാനിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നാഗ ചൈതന്യ തീരുമാനിച്ചുവെന്ന് വേണം പുതിയ റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാൻ. എന്നാൽ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
യേ മായാ ചേസാവെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2017 ല്‍ സമാന്തയും നാഗ ചൈതന്യയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടു പോയില്ല. സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞുവെന്ന വാര്‍ത്ത വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ ഈ ബന്ധം അവസാനിച്ച് നാളുകള്‍ക്കകം തന്നെ നാഗ ചൈതന്യയുടെ പേര് ഗഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി.
നാഗ ചൈതന്യയും ശോഭിതയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നാളുകളായി ഗോസിപ്പ് കോളങ്ങള്‍ ഭരിച്ചിരുന്നു. ഇരുവരുടേയും ബന്ധം തെളിയിക്കുന്ന പല റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്ത് വന്നിരുന്നു.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു. ഇതിനിടെയാണ് നാഗ ചൈതന്യയുടെ ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നു വരുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്. ഒരിക്കല്‍ നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള പ്രണയ വാര്‍ത്തകളോട് സമാന്ത തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.
ആര് ആരെയാണ് പ്രണയിക്കുന്നതെന്നൊന്നും ഞാന്‍ ഗൗനിക്കാറില്ല. എത്ര പേരെ പ്രണയിച്ചാലും പ്രണയത്തിന്റെ വിലയറിയാത്തവര്‍ക്ക് അവസാനം കണ്ണീരാകും ബാക്കിയുണ്ടാവുക. കുറഞ്ഞത് ആ പെണ്‍കുട്ടിയെങ്കിലും സന്തോഷിക്കണം. അവന് മാറുകയും ആ പെണ്‍കുട്ടിയെ നന്നായി നോക്കുകയും ചെയ്താല്‍ എല്ലാവര്ക്കും നല്ലത്” എന്നായിരുന്നു സമാന്തയുടെ പ്രതികരണം. അതേസമയം തങ്ങള്‍ എന്തുകൊണ്ട് പിരിഞ്ഞുവെന്ന് സമാന്തയും നാഗ ചൈതന്യയും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.