
അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്ക് നടത്തിയ ഇലക്ഷനിൽ വൻ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ വിജയം.
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. 40,478 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്.