
സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്നറിയാം.
ഇത്തവണ 4,32,436 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 വിദ്യാർത്ഥികളും, ഹ്യൂമാനിറ്റീസിൽ 74,482 വിദ്യാർത്ഥികളും, കൊമേഴ്സിൽ 1,08,109 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. 28,495 വിദ്യാർത്ഥികളാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും, വൊക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.
പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് എളുപ്പത്തിൽ സൈറ്റ് ലഭ്യമാകാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കാം..
നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാൻ ആശ്രയിക്കാവുന്ന വെബ്‌സൈറ്റുകൾ ഇവയെല്ലാമാണ്.
- http://www.prd.kerala.gov.in
- http://examresults.kerala.gov.in
- http://result.kerala.gov.in
- http://pareekshabhavan.kerala.gov.in
- http://results.kite.kerala.gov.in
ഈ വെബ്‌സൈറ്റുകൾക്ക് പുറമെ പി.ആർ.ഡി ലൈവ് (PRD LIVE), സഫലം 2022 (Saphalam 2022) എന്നീ അപ്പ്ളിക്കേഷനുകളിലും പരീക്ഷാഫലം അറിയാൻ സാധിക്കും.
ഈ വെബ്‌സൈറ്റുകളിൽ നിന്നും ഫലം വേഗത്തിലറിയുന്നതിന് സഹായിച്ചേക്കാവുന്ന ചില മാർഗങ്ങൾ നോക്കാം.
- നിരവധി തവണ റീലോഡ് ചെയ്ത് നോക്കാം
വെബ്‌സൈറ്റിൽ ഹൈ ട്രാഫിക്ക് ഉണ്ടെങ്കിൽ കൂടുതൽ തവണ റീലോഡ് ചെയ്യുക എന്നത് തന്നെയാണ് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കാറുള്ള വഴി. ഇത്തരത്തിൽ ചെയ്യുന്നത് മൂലം. വെബ്‌സൈറ്റ് ട്രാഫിക്ക് കുറവ് വരുന്ന മുറയ്ക്ക് സൈറ്റിൽ കയറാനും പരീക്ഷാഫലം പരിശോധിക്കാനും സാധിക്കും.
- കമ്പ്യൂട്ടർ ഉപയോഗിക്കാം :
മൊബൈൽ ഫോൺ ഉപയോഗിച്ച് ഫലം പരിശോധിക്കുന്നതിലും നല്ലത് കമ്പ്യൂട്ടർ (പിസി/ലാപ്ടോപ്) ഉപയോഗിക്കുന്നതാണ്.
- കൂടുതൽ ടാബുകൾ ഉപയോഗിക്കാം..
ഫോണിൽ ആണെങ്കിലും കമ്പ്യൂട്ടറിൽ ആണെങ്കിലും ഉപയോഗിക്കുന്ന ബ്രൗസറിൽ കൂടുതൽ ടാബുകൾ തുറന്ന് ഒരേ സമയം വ്യത്യസ്ത വെബ്‌സൈറ്റുകൾ പരിശോധിക്കാവുന്നതാണ്.
- വിപിഎൻ ഉപയോഗിക്കാം :
വിപിഎൻ അഥവാ വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് വ്യത്യസ്ത സ്ഥലം തിരഞ്ഞെടുക്കുന്നതിലൂടെ ഗേറ്റ് വേ കൂടുതൽ ഓപ്പൺ ആകാനും, പെട്ടെന്ന് സൈറ്റ് തുറന്ന് വരാനും സഹായിക്കും ( എന്നാൽ ചില സൈറ്റുകൽളിലേക്ക് ഇന്ത്യയിൽ നിന്ന് മാത്രമേ പ്രവേശനം ഉണ്ടാകൂ)
- വിദേശത്ത് ഉള്ളവരോട് പറയാം.
വിപിഎൻ ഉപയോഗിക്കുന്നതിന് പകരം വിദേശത്ത് ഉള്ള സുഹൃത്തുക്കളോടൊ ബന്ധുക്കളോടോ നമ്മുടെ പരീക്ഷാഫലം പരിശോധിച്ച് തരാൻ പറയാവുന്നതാണ്. ഇതും ഒരു പക്ഷെ സൈറ്റിൽ നിന്നും കൂടുതൽ വേഗത്തിൽ ഫലം ലഭ്യമാകുന്നതിന് കാരണമാകും.
- ഒഫീഷ്യൽ ലിങ്കുകളിൽ മാത്രം ഫലം നോക്കാം.
റിസൾട്ട് ലഭ്യമാക്കുന്നതിന് മുൻപ് തന്നെ പല വെബ്സൈറ്റുകളും റിസൾട്ട് പരിശോധിക്കാം എന്ന് പറഞ്ഞുള്ള ലിങ്കുകൾ ഷെയർ ചെയ്ത് കാണാം. അവയിൽ പലതും തേർഡ് പാർട്ടി ലിങ്കുകളാണ്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സമയം കളയാതെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ കയറി പരീക്ഷാഫലം പരിശോധിക്കുന്നതാണ് ഉത്തമം.
ഇത്രയും വഴികൾ നമുക്ക് പരീക്ഷിച്ച് നോക്കാമെങ്കിലും ഏറ്റവും നല്ലത് കാത്തിരിക്കുക എന്നത് തന്നെയാണ്. കാരണം, പരീക്ഷാഫലം ഒരിക്കലും തന്നെ മാറുകയില്ല. 4 മണിയോടെ ഓപ്പൺ ആയ സൈറ്റ് ട്രാഫിക്ക് കുറയുന്നതോടെ എളുപ്പത്തിൽ ലഭ്യമാകും. തന്റെ പരീക്ഷാഫലം എങ്ങനെയാകുമെന്ന് ഭയമില്ലാത്തവർക്ക് പതുക്കെ നോക്കിയാൽ മതിയാകും.
Summary : Methods to check plustwo result quicker.