
സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് 4 മണിയോടെ പരീക്ഷാഫലങ്ങൾ വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കും.
ഇത്തവണ റെഗുലർ വിഭാഗത്തിൽ 2028 സ്‌കൂളുകളിൽ നിന്നായി 376135 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 312005 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 82.95 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വർഷം ഇത് 83.87 ശതമാനം ആയിരുന്നു. വിജയശതമാനം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 0.92 ശതമാനം കുറവാണ് ഇത്തവണത്തെ വിജയം.
കൂടുതൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നു.. ദയവായി പേജ് റീഫ്രഷ് ചെയ്യുക
റെഗുലർ വിഭാഗത്തിൽ സയൻസ് വിഷയത്തിൽ 1,93,544 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 168925 ഉപരിപഠനത്തിന് അർഹത നേടിയത് 87.31 ശതമാനമാണ് വിജയം. ഹ്യൂമാനിറ്റീസിൽ 74,482 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 53575 ഉപരിപഠനത്തിന് അർഹത നേടി. 71.93 ആണ് വിജയ ശതമാനം. കൊമേഴ്സിൽ 1,08,109 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 89455 ഉപരിപഠനത്തിന് അർഹത നേടി. 82.75 ആണ് വിജയ ശതമാനം.ഈ
എറണാകുളമാണ് വിജയശതമാനം ഏറ്റവും കൂടിയ ജില്ല. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 76.59 ആണ് വിജയശതമാനം. 77 സ്കൂളുകളാണ് ഇത്തവണ 100 ശതമാനം വിജയം കൈവരിച്ചത്. ഇവയിൽ 8 സർക്കാർ സ്‌കൂളുകളും, 25 എയ്ഡഡ് സ്‌കൂളുകളും, 32 അൺ എയ്ഡഡ് സ്‌കൂളുകളും, 12 സ്‌പെഷ്യൽ സ്‌കൂളുകളും ഉൾപ്പെടുന്നു.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് – 60380. ഏറ്റവും കുറവ് വയനാട് – 9614. 33915 വിദ്യാർത്ഥികളാണ് ഇത്തവണ ഏറ്റവും എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്. ഇതിൽ 4097 പേർ മലപ്പുറം ജില്ലയിൽ നിന്നാണ്.
28,495 വിദ്യാർത്ഥികളാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും, വൊക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.