![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/Picsart_23-04-10_17-58-48-922.jpg?resize=650%2C325&ssl=1)
വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെൻ്റർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ
കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത അഡ്വ: മുഹമ്മദ് ഷിഫാസ് പടുവിങ്ങലിനെ അനുമോദിച്ചു.
തൃത്തല്ലൂർ വെസ്റ്റ് പുത്തൻപള്ളി മുത്തവല്ലി എ.എം.മുഹമ്മദ് നൂറുദ്ദീൻ ഉത്ഘാടനം ചെയ്തു. എസ്.വൈ.എസ്.മണലൂർ മണ്ഡലം പ്രസിഡണ്ട് എ എ. ജാഫർ മാസ്റ്റർ അധ്യക്ഷനായി.
എ.കെ.എം.ഹനീഫ ഹാജി, അബ്ദുൽ മജീദ് നാട്ടിക, എ.എ.അബ്ദുള്ള മോൻ സഹചാരി സെൻ്റർ അംഗങ്ങളായ ജാബിർ, റിനാസ് എന്നിവർ പങ്കെടുത്തു.