മമ്മൂട്ടി കമ്പനിയുടെ ത്രില്ലർ ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ റിലീസ് ഈ വർഷം പകുതിയോടെ ഉണ്ടായേക്കും. ജൂൺ അവാസത്തോടെയോ ജൂലൈ ആദ്യ വാരത്തിലോ റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോർട്ട്.
സിനിമയുടെ അവസാവഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ് സിനിമയുടെ അണിയറപ്രവർത്തകർ. രണ്ട്-മൂന്ന് മാസത്തിനുള്ളിൽ ജോലികളെല്ലാം പൂർത്തിയാകും.
സുഷിൻ ശ്യാമാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഏപ്രിൽ ആറിനാണ് കണ്ണൂർ സ്ക്വാഡിന്റെ ചിത്രീകരണം പൂർത്തിയായത്. ‘റോഷാക്ക്’, ‘നൻപകല്‍ നേരത്ത് മയക്കം’, ‘കാതല്‍’ എന്നീ സിനിമകൾക്ക് ശേഷമുള്ള മമ്മൂട്ടി കമ്പനി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.
ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഛായാഗ്രാഹകനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്