കിടപ്പുമുറിയിൽ ഒളിപ്പിച്ച കഞ്ചാവുമായി യുവതി പിടിയിൽ..
കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പയ്യന്നൂര്‍ സ്വദേശി നിഖില എന്ന 28കാരിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നിഖിലയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.