പാലക്കാട്: അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട മധു വധക്കേസിലെ വിധിക്കെതിരെ മധുവിന്റെ കുടുംബവും പ്രതിഭാഗവും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
മേല്‍ക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് ഇരുവിഭാഗവും അറിയിച്ചു.കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ 302 വകുപ്പ് (കൊലക്കുറ്റം) അനുസരിച്ചുളള ശിക്ഷ ഒഴിവാക്കിയിരുന്നുവെന്നും വിധി വന്നതിന് ശേഷം കോടതി വിധിയില്‍ തൃപ്തരല്ലെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചിരുന്നു.
എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പല വകുപ്പുകള്‍ പ്രകാരം തങ്ങളെ ശിക്ഷിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു