
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും അച്ഛനാവുന്നു. നെയ്മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമം വഴി ആരാധകരെ അറിയിച്ചത്. താൻ ഗര്‍ഭിണിയാണെന്ന വിവരമാണ് ഇപ്പോള്‍ താരം പുറത്തു വിട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ബ്രൂണ തന്നെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്.
ബ്രൂണയുടെ വയറില്‍ ചുംബിക്കുകയും ചെവിയോര്‍ത്തിരിക്കുകയും ചെയ്യുന്ന നെയ്മറുടെ ചിത്രവും ഇതിനോടകം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
31കാരനായ നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാന്റാസില്‍ നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്.
ഡേവി ലൂക്കയെന്നാണ് മകന്റെ പേര്. ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ മുന്‍ താരങ്ങളും നിലവിലെ സഹതാരങ്ങളും അടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയത്.
പി എസ് ജിയില്‍ നെയ്മറുടെ സഹതാരമായ മാര്‍ക്കൊ വെറാറ്റി, ബ്രസീല്‍ ടീമിലെ സഹതാരമായ റിച്ചാര്ലിസണ് എന്നിവരെല്ലാം നെയ്മര്‍ക്കും ബ്രൂണക്കും ആശംസ അറിയിച്ചിട്ടുണ്ട്.