
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല ആര്.എസ്.എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കി മാറ്റിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി.
കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാനചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ എം.പി എന്ന നിലയില്‍, രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷ പദവിയിലിരിക്കേണ്ട തന്നെ ഔദ്യേഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി വി.മുരളീധരന് മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പിയാണ്. എന്നാല്‍, കേരളത്തിലെ എല്ലാ കേന്ദ്ര പരിപാടികളിലും അദ്ദേഹമാണ് പ്രധാന അതിഥി. ഇവിടെനിന്നുള്ള എം.പിമാരെ അവഗണിച്ചുകൊണ്ട് വി.മുരളീധരന് പരിപാടികളില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍വകലാശാല ആര്.എസ്.എസിന്റെ കാര്യാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാല കാവി വൽകരിക്കുന്നതില് ജനങ്ങള്‍ക്ക് രോഷമുണ്ട്.
ആര്.എസ്.എസും ബി.ജെ.പിയും അറിയാതെ അവിടെ ഒന്നും നടക്കില്ലെന്ന നിലയാണ് സർവകലാശാല പ്രവർത്തനമെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.