
ഒരുമനയൂർ : ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള ദേശീയ പാത 66 റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കൗൺസിൽ നിലവിൽ വന്നു.
യോഗത്തിൽ
30 എക്സികുട്ടീവ് അംഗങ്ങളെ തെരെഞ്ഞെടുത്തു
പി.കെ.ഫസലുദ്ധീൻ, (പ്രസിഡന്റ്) പി. പി അബൂബക്കർ (സെക്രട്ടറി)
പി. എം.യഹ്യ ( ട്രഷറർ)
ജലീൽ വലിയകത്ത്,വി. എ മുഹമ്മദ് (വൈസ് പ്രസിഡന്റ്മാർ) ഇ. കെ. റസാഖ്,ഇ. വി. ബഷീർ (ജോയിൻ സെക്രട്ടറിമാർ ) എന്നിവരെയും തെരെഞ്ഞെടുത്തു.
21ന് വ്യാഴാഴ്ച വൈകുന്നേരം 6:30 ന് ഒരുമനയൂർ വില്യംസിൽ നിന്നും ചാവക്കാട് വരെ ജനകീയ പന്തംകുളത്തി പ്രതിഷേധ പ്രകടനം നടത്തുവാൻ തീരുമാനിച്ചു
സർക്കാർ അധികാരികൾക്ക് പരാതി കൊടുക്കു വാനും തീരുമാനിച്ചു.
വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയാണ് ദിനംപ്രതി നൂറ് കണക്കിനു വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത് കേരളത്തിലെ ചരക്ക് ഗതാഗതo നടക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണ് ചാവക്കാട് ചേറ്റുവ ദേശീയ പാത
അഞ്ച് കിലോമീറ്റർ യാത്ര ദുസ്സഹമാണ് ഒരു വർഷത്തിനുള്ളിൽ അറ്റകുറ്റ പണികൾ നിരവധി തവണ നടത്തി കാൽനടയാത്രക്കാരും ദുരിതമനുഭവിക്കുകയാണ്
ദേശീയ പാത അധികൃത രുടെ ഓട്ടയടക്കൽ മാത്രമാണ് നടക്കുന്നത് സ്ലറിയും കോറി പൊടിയും കഴികളിൽ ഇട്ടാണ് പണികൾ നടത്തുന്നത്
മഴ പെയ്താൽ ചളി കുണ്ടാവുകയാണ് മഴ നിന്നാൽ കിലോ മീറ്റർ ദൂരത്തിൽ പൊടി ശല്യവും
പരിസര പ്രദേശങ്ങളിലെ കടകളും വീടുകളും പൊടിപടലങ്ങൾ നിറയുകയാണ് പൊടി ശ്വസിച്ച് കൂട്ടികളും കുതിർന്നവരും രോഗങ്ങൾക്ക് വിധേയമാവുന്നു
പലരും ചികിത്സ തേടുകയാണ്
ഗത്യന്തരമില്ലാതെ എം എൽ എക്കൂ തന്നെ റോഡിന്റെ ശോചനീയാവസ്ത സോഷ്യൽ മീഡിയായിൽ പങ്ക് വെക്കേണ്ടി വന്നു
കഴിഞ്ഞ ദിവസം പത്രക്കാരുടെ പ്രസ് ഫോറം വാഡ്സപ്പ് ഗ്രൂപ്പിലാണ് എൻ കെ അക്ബർ എം എൽ എ തകർന്നു കിടക്കുന്ന റോഡിന്റെ അവസ്ഥ പോസ്റ്റു ചെയ്തത്