പ്രമേഹ രോഗികൾ നോമ്പ് കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം..

Spread the love


ഇസ്ലാം വിശ്വാസികൾ വളരെ പവിത്രമായി കണക്കാക്കുന്ന ഒരു മാസമാണ് റമദാൻ. ജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റം കൂടിയാണ് നോമ്പുകാലം ആരംഭിക്കുമ്പോള്‍ സംഭവിക്കുക.

W3Schools.com

അതിനാല്‍ ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതായുണ്ട്. പ്രത്യേകിച്ച്, പ്രമേഹ രോഗികള്‍. പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പരിശോധിക്കേണ്ടത് പ്രധാനമാണ്

പ്രമേഹ രോഗികള്‍ നോമ്പ് തുറക്കുമ്പോള്‍ മധുരം, എണ്ണയില്‍ പൊരിച്ചെടുത്തവ, കൊഴുപ്പ് തുടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. നോമ്പു തുറക്കുമ്പോള്‍ കഴിക്കുന്ന ലഘുപാനീയങ്ങളില്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക.

നോമ്പ് തുറക്കുമ്പോള്‍ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം  കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങയില, പച്ചക്കറികൾ, പഴങ്ങള്‍  തുടങ്ങിയവ കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽ തന്നെ കഴിക്കാന്‍ ശ്രമിക്കണം. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാം. 

മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്നിട്ട് നോമ്പ് തുറക്കുമ്പോള്‍ കഴിയുന്നത്ര അളവില്‍ ഭക്ഷണം കഴിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. അത് ആരോഗ്യത്തെ ചിലപ്പോള്‍ മോശമായി ബാധിച്ചേക്കാം. അതിനാല്‍ നോമ്പ് തുറക്കുമ്പോള്‍ ആദ്യം മിതമായ അളവില്‍ മാത്രം ഭക്ഷണം  കഴിക്കുക.

കുറച്ച് സമയത്തിന് ശേഷം നന്നായി ഭക്ഷണം കഴിക്കാം. നോമ്പുതുറ മുതല്‍ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക.ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ, ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന നോമ്പിലൂടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തെ നമ്മുക്ക് സംരക്ഷിക്കാം. എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നോമ്പുകാലത്ത് നിര്‍ത്തരുത്.

About Post Author

Related Posts

സായ് പല്ലവിയോട് ക്രഷ് ഉണ്ട്, പക്ഷെ തുറന്നു പറയാൻ പേടി; വെളിപ്പെടുത്തലുമായി നടൻ..

Spread the love

ചിലപ്പോഴൊക്കെ അവരോട് മോഹം തോന്നും. അവര്‍ വളരെ നല്ല നടിയാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരുനാള്‍ അവരുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുമായിരിക്കും.

വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം..

Spread the love

അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ്  വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്.

ഗുസ്തിതാരങ്ങളെ ആവശ്യമെങ്കിൽ വെടിവെക്കുമെന്ന് മുൻ കേരള വിജിലൻസ് മേധാവി..

Spread the love

വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു.

16 കാരിയെ കുത്തി കൊലപ്പെടുത്തി 20 കാരൻ; പ്രതി പെൺകുട്ടിയെ കുത്തിയത് 50 തവണ..

Spread the love

കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ഡൽഹി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ..

Spread the love

വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.അതേസമയം വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.

സ്വർണവില താഴ്ന്ന നിരക്കിൽ..

Spread the love

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Leave a Reply

You cannot copy content of this page