
തൃശൂർ : വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ മുള്ളൂർക്കര കണ്ണമ്പാറ സ്വദേശിയായ വട്ടക്കേറ്റിൽ വീട്ടിൽ ഉണ്ണിമോൻ എന്നുവിളിക്കുന്ന ജിതിൻ (29) നെയാണ് 2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം നാടു കടത്തിയത്.
ഉത്തര മേഖല ഇൻസ്പെക്ടർ ജനറൽ ശ്രീ നീരജ് കുമാർ ഗുപ്ത ഐ.പി.എസ് KAPPA-2007 വകുപ്പ് പ്രകാരം തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുന്നതിൽ നിന്നും 6 മാസ കാലത്തേക്ക് വിലക്കി കൊണ്ടാണ് ഉത്തരവിട്ടിത്.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന സ്ഥലങ്ങളിൽ നിരന്തരം കുറ്റകൃത്യങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് തടയുന്നതിന് തൃശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. അങ്കിത് അശോക് ഐ.പി.എസ് ൻെറ നിർദ്ദേശപ്രകാരം വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മാധവൻകുട്ടി. കുന്ദംകുളം അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. ടി.എസ് സിനോജിന്റെ ശുപാർശ പ്രകാരം അയച്ച റിപോർട്ടിലാണ് തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഉത്തരവായത്.