
ചാവക്കാട് : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് കടൽതീരത്ത് ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഏകദേശം 15 അടിയോളം വലിപ്പമുള്ള ഭീമൻ തിമിംഗലത്തിന്റെ ജഡമാണ് ഇന്ന് വൈകീട്ടോടെ കരയ്ക്കടിഞ്ഞത്.
തിമിംഗലത്തിന്റെ ജഡത്തിൽ നിന്നും ശരീരഭാഗങ്ങൾ അടർന്നുതുടങ്ങിയ നിലയിലാണ്. ഇതേ തുടർന്ന് പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ് വമിക്കുന്നത്.

തിമിംഗല ജഡം കരയ്ക്കടിഞ്ഞ വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയിരിക്കുന്നത്.