
കൊച്ചി: രണ്ടു ദിവസത്തെ ആശ്വാസത്തിനു ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 25 രൂപയാണ് കൂടിയത്.ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5265 രൂപയായി. ഇന്നലെ 5,240 രൂപയായി ഗ്രാമിന് വില. പവന് 200 രൂപ വർധിച്ച് 42,120 രൂപയിലെത്തി.
ഫെബ്രുവരി നാലു മുതൽ 41,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഫെബ്രുവരി ഒന്നിന് 42, 400 ഉം രണ്ടിന് 42,880 മൂന്നിന് 42,480 രൂപയുമായിരുന്നു.
പവന് 42,880 രൂപ വിലയുണ്ടായിരുന്ന ഫെബ്രുവരി രണ്ടിനാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വില കുത്തനെ കുറഞ്ഞു.