Site icon MalluChronicle

നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

നടിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. മൂന്നു വർഷമാണ് കാലാവധി.

“ഇത്രയും വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഞാൻ നന്ദി പറയുന്നു. താങ്കളുടെ നേതൃത്വത്തിൽ കുതിച്ചുയരുന്ന നാരീശക്തിയെ സംരക്ഷിക്കാനും പോഷിപ്പിക്കാനും ഞാൻ കഠിനമായി പരിശ്രമിക്കും”- ഖുശ്ബു ട്വീറ്റ് ചെയ്തു.

നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് ഖുഷ്ബു. ജാർഖണ്ഡ‍ിൽ നിന്നുള്ള മമത കുമാരി, മേഘാലയയിൽ നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.

‘വനിതകളുടെ അവകാശത്തിനു വേണ്ടി നിരന്തരം നടത്തിയ പോരാട്ടത്തിനു ലഭിച്ച അംഗീകാരം’ ഖുശ്ബുവിനെ അഭിനന്ദിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.

ഖുശ്ബു ഡി.എം.കെയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസിലെത്തി പാര്‍ട്ടി വക്താവായി. ഒടുവില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡി.എം.കെ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.

Exit mobile version