പാലക്കാട് : തൊണ്ടയിൽ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന് ദാരുണാന്ത്യം. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്.
അംഗനവാടി വിദ്യാർത്ഥിയായ ജലാൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത്.
ഏറെ നേരം ശ്വാസതടസ്സം നേരിട്ട കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.