സംസ്ഥാന പോലീസ് മേധാവി ശ്രീ. അനിൽ കാന്ത് IPS പരാതി പരിഹാര അദാലത്ത് തൃശൂരിൽ നടന്നു.

Spread the love

സംസ്ഥാന പോലീസ് മേധാവി ശ്രീ. അനിൽ കാന്ത് IPS തൃശൂർ സിറ്റി കമ്മീഷണർ ഓഫീസിൽ പരാതി പരിഹാര അദാലത്ത് നടത്തി.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച അദാലത്ത് വൈകീട്ട് 5 മണിവരെ നീണ്ടു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച 49 പരാതികൾ പരിഗണിച്ചു.

കേസന്വേഷണങ്ങളിലെ അപാകത, വിവിധ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടവർ, പോലീസുദ്യോഗസ്ഥർക്കെതിരായ ആക്ഷേപങ്ങൾ, തൃശൂർ നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്കാരം, ബ്ലേഡ് മാഫിയ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരാതിയിൽ ഉന്നയിക്കപ്പെട്ടു.

എല്ലാ പരാതിക്കാരേയും നേരിട്ട് വിളിച്ച് അവരുടെ പരാതികൾ വിശദമായി കേട്ടതിനുശേഷമാണ് വിശദമായ അന്വേഷണത്തിനും നടപടി സ്വീകരിക്കുന്നതിനും ഡിജിപി ഉത്തരവിട്ടത്.

ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് അനധികൃതമായി പണം വായ്പനൽകുന്നവർ, വലിയ നിരക്കിൽ പലിശ ഈടാക്കുന്ന സംഘങ്ങൾ തുടങ്ങിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

അത്തരം സ്ഥലങ്ങളിൽ പരിശോധനകൾ ഊർജ്ജിതമാക്കും. പൊതുജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു.

മുളകുന്നത്തുകാവ് സ്വദേശിയായ യുവതിയുടെ ഭർത്താവ് 2018 ൽ വിദേശത്തേക്ക് ജോലിയ്കു പോയതാണെന്നും, ഇതുവരേയും ഒരു വിവരവും ഇല്ല എന്ന പരാതിക്കാര്യത്തിൽ ഊർജ്ജിത അന്വേഷണം നടത്തുമെന്ന് ഡിജിപി പരാതിക്കാരിയായ യുവതിയെ അറിയിച്ചു.

കാണാതായ ആളെ കണ്ടെത്തുന്നതിന് മലയാളി സംഘടനകളുടെ സഹായത്തോടെ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കും.

ഭർത്താവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കാൻ സഹായിക്കണമെന്ന് മറ്റൊരു യുവതിയുടെ പരാതിയിൽ കൊല്ലം സ്വദേശിയായ യുവതിയുടെ ഭർത്താവിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ഡിജിപി ഉറപ്പു നൽകി.

തൃശൂർ മേഖലാ ഡിഐജി ശ്രീ. എ. അക്ബർ IPS, സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ആർ ആദിത്യIPS, അസി. കമ്മീഷണർ മാരായ എം.കെ. ഗോപാലകൃഷ്ണൻ, വി.കെ. രാജു, ടി.എസ്. സിനോജ്, ടി. ആർ രാജേഷ്, കെ.സി. സേതു, കെ.ജി. സുരേഷ് എന്നിവരും തൃശൂർ സിറ്റി പോലീസിലെ സ്റ്റേഷൻ ഹൌസ് ഓഫീസർമാരും പങ്കെടുത്തു.

പരാതി അദാലത്തിനു ശേഷം ഡിജിപി തൃശൂർ സിറ്റി പോലീസിലെ പോലീസുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും അവർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

സ്ത്രീകളിൽ നിന്നും ലഭിക്കുന്ന പരാതികളിൽ ഏറ്റവും വേഗത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. പൊതുജനങ്ങളോടുള്ള പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ എപ്പോഴും മാന്യത പുലർത്തണം.

കുട്ടികൾക്കെതിരായ ലൈഗിക അതിക്രമങ്ങളിൽ കർശന നിയമനടപടി സ്വീകരിക്കണം. പോക്സോ കേസുകൾ സമയബന്ധിതമായി അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിക്കണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടുള്ളതല്ല. എന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page