
തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റെന്ന് പ്രതിപക്ഷം. തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമില്ലെന്ന് കോൺഗ്രസ്.
പ്രത്യക്ഷ നികുതിയിൽ വന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു.മധ്യവര്‍ഗത്തെ അഭിമുഖീകരിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സാമ്പത്തികപ്രയാസങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു.
പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതപ്രയാസങ്ങളെ മുഖവിലക്കെടുക്കാത്ത ബജറ്റാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. 25 കോടി ആളുകളാണ് ഇപ്പോള്‍ തൊഴിലില്ലാത്തവരായുളളത്. ആദായനികുതി സ്ലാബുകള്‍ അഞ്ചുസ്ലാബുകളാക്കി വെട്ടിക്കുറച്ചു.