
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകൾ പുറത്ത് വരുമ്പോൾ ആവേശത്തിലാണ് ആരാധകർ.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67.
തമിഴ് സിനിമയിൽ തനിക്ക് ഇതിനേക്കാൾ മികച്ച അരങ്ങേറ്റം സ്വപ്നം കാണാനാകില്ലെന്നാണ് മാത്യു പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മാത്യു.