
കോട്ടയം: വീടിന്റെ മതിൽ നിർമ്മാണ പണിക്കിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മണ്ണിനടിയിൽ അകപ്പെട്ടു.
ഫയർഫോഴ്സും പോലീസും തങ്ങളുടെ ഭാഗത്തുനിന്നും എല്ലാവിധ രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. മണ്ണിനടിയിൽ കിടക്കുന്ന അതിഥി തൊഴിലാളി സുശാന്തിന് ഒരു കയറിട്ടു കൊടുത്ത് രക്ഷിക്കാൻ ശ്രമിച്ച ശ്രമിച്ചെങ്കിലും പ്രശാന്തിന്റെ ആരോഗ്യനില മോശമായതിനാൽ അത് പിന്തുടരാൻ സുശാന്തിന് സാധ്യമായില്ല.
ഏറെ ശ്രമകരമായ രക്ഷാപ്രവർത്തന ദൗത്യത്തിന് ഒടുവിലാണ് ഒരു മണിക്കൂറിനു ശേഷം സുശാന്തിനെ പുറത്തെടുക്കാൻ സാധിച്ചത്. വലതുകാൽ മണ്ണിനടിയിൽ അകപ്പെട്ട നിലയിലായിരുന്നു. മണ്ണ് നീക്കം ചെയ്ത ശേഷമാണ് ശ്രമം ഏറെക്കുറെ ഫലം കണ്ടു തുടങ്ങിയത്.
വലിയ അഭിമാനകരമായ രക്ഷാപ്രവർത്തന രീതിയാണ് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാഴ്ചവച്ചത്. രക്ഷാപ്രവർത്തന വേളയിൽ മറ്റു അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. സുശാന്തിന് ഒരു ചെറിയ പോറൽ പോലും ഏറ്റിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പു വരുത്തിയിട്ടുണ്ട്. സുശാന്തിന്റെ വലതു കാലിന് ചെറിയ പരിക്കുണ്ട് എന്നത് ഒഴിച്ചാൽ മറ്റു ആരോഗ്യനില വളരെ തൃപ്തികരമാണ്.