
സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ആണ് ഒറ്റത്തവണ കൂടിയത്.
ഗ്രാമിന് 4875 രൂപയും പവന് 39000 രൂപയും ആണ് ഇന്നത്തെ വിപണി വില.
ഇന്നലെ ഗ്രാമിന് 20 രൂപയും പവന്നു 160 രൂപയും വില ഉയർന്നിരുന്നു. ഇന്നലെയും ഇന്നുമായി ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമായി വർദ്ധനവ് ഉണ്ടായി.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക്
വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുന്നു. ഹാൾമാർക്ക് വെള്ളിയുടെ ഒരു ഗ്രാം വിപണി വില 90 രൂപയാണ്.